2015 ജനുവരി 20, ചൊവ്വാഴ്ച

4 - നോം പെന്‍ നഗര മദ്ധ്യത്തിലെ ബുദ്ധ ക്ഷേത്രം

നോം പെന്‍ നഗരമദ്ധ്യത്തിലെ ഒരു കുന്നിന്‍ മുകളില്‍ ഉള്ള ബുദ്ധ ക്ഷേത്രമാണിത്. കൂട്ടക്കൊല നടന്ന സ്ഥലത്ത് നിന്ന് ക്ഷീണിച്ചു ഇവിടെ എത്തിയപ്പോള്‍ എന്തോ ഒരു മനസ്സിന് നല്ല ശാന്തതയും കുളിര്‍മയും അനുഭവപ്പെട്ടു. വൃക്ഷങ്ങള്‍ കൊണ്ടു നിറഞ്ഞ 27 മീറ്റര്‍ ഉയരമുള്ള ഒരു ചെറു കുന്നിന്‍ മുകളിലാണ് ഈ ബുദ്ധ ക്ഷേത്രം. ഇവിടത്തെ ആദ്യത്തെ പഗോഡാ 1373ല്‍ ആണ് നിര്‍മ്മിച്ചത്‌ എന്ന് പറയുന്നു., മേകോങ നദിയിലൂടെ വന്ന നാല് ബുദ്ധ പ്രതിമകള്‍ സ്ഥാപിക്കുവാന്‍ വേണ്ടി മഡാം പെന്‍ ആണത്രേ  പ്രതിമകള്‍ കണ്ടെത്തിയത് എന്ന് കഥ. 

രാജാവിന്റെ സ്തൂപം 

കിഴക്ക് ഭാഗത്ത്‌ കൂടിയാണ് പ്രധാന പ്രവേശനകവാടം. ഇവിടെ മറ്റുള്ള സ്ഥലങ്ങളിലെപ്പോലെ സിംഹവും സര്‍പ്പവുമാണ് കാവല്‍ നില്‍കുന്നത്, കൂറ്റന്‍ പ്രതിമയുടെ രൂപത്തില്‍.
കോണിച്ചുവട്ടിലെ നാഴികമണി 

ആഗ്രഹ സാഫല്യത്തിന് വേണ്ടി ധാരാളം ആള്‍ക്കാര്‍  ഇവിടെ പ്രാര്‍ഥിക്കാന്‍ വരുന്നു. പരീക്ഷ ജയിക്കാന്‍ കുട്ടികളും ബിസിനെസ്സില്‍ വിജയിക്കാന്‍ ബിസിനെസ്സ് കാരും ആണ് കൂടുതലും. ആഗ്രഹം സഫലമായാല്‍ വിശ്വാസികള്‍ തിരിച്ചു വന്നു വാഗ്ദാനം ചെയ്ത ഉപഹാരവുമായി എത്തുന്നു, ഒരു മുല്ലപ്പൂമാലയോ ഒരു പടല വാഴപ്പഴമോ ആവാം, ഇവിടത്തെ പ്രതിഷ്ടക്ക് കൂടുതല്‍ ഇഷ്ടമായവയാണത്രേ ഇത് രണ്ടും.

ബുദ്ധ വിഹാരതിലെക്കുള്ള 
പ്രവേശന കവാടം 

ബുദ്ധ വിഹാരം 1434, 1806, 1894, 1926 എന്നീ വര്‍ഷങ്ങളില്‍ ആണ്  നിര്‍മ്മിക്കപ്പെട്ടത്. വിഹാരത്തിന്റെ പടിഞ്ഞാറ് ഭാഗത്ത്‌ പോനിയാ യാറ്റ് എന്ന രാജാവിന്റെ (1405-67) ഭൌതികാവശിഷ്ടങ്ങള്‍ ഒരു കൂറ്റന്‍ സ്തൂപത്തില്‍ സൂക്ഷിച്ചിരിക്കുന്നു.


           വിഹാരത്തിന്റെ ഉള്‍ഭാഗം  

തെക്ക് ഭാഗത്ത്‌ അല്പം സ്ഥൂല  ശരീരിയായ മദാം പെന്നിന്റെ ഒരു കൂറ്റന്‍ പ്രതിമയും സ്ഥാപിച്ചിരിക്കുന്നു. വിഹാരത്തിന്റെ ഉള്ളില്‍ അല്പം താഴെ പടിഞ്ഞാറ് ഭാഗത്ത്‌ പ്രിയാ ചൌ എന്ന ജിന്നിന്റെ ക്ഷേത്രമാണ്, വിയറ്റ്നാം കാരുടെ ഇഷ്ട ദേവതയാണിത്. ഇവരുടെ അള്‍ത്താരയുടെ രണ്ടു വശവും കാവല്‍ പ്രതിമകള്‍ സംരക്ഷണത്തിനായി നിര്‍മിച്ചിട്ടുണ്ട്. കന്ഫ്യുഷ്യസിനെയും താന്ഗ് ചെന്ഗ് , താന്ഗ് തെയ് എന്നീ  ചൈനീസ്‌ ഗുരുക്കന്മാരുടെയും ചിത്രങ്ങള്‍ സ്ഥാപിച്ചിട്ടും ഉണ്ട്.  വിഹാരത്തിനോടന് ബന്ധിച്ചു ചെറിയ ഒരു മ്യുസിയവും ഉണ്ട്.

 വിഹാരത്തിന്റെ ഉള്ളിലെ ദൃശ്യം                              ജിന്നിന്റെ ക്ഷേത്രം 

ക്ഷേത്രത്തിന്റെ രൂപം പുറത്തുനിന്നു  







മറ്റൊരു സ്തൂപം ----

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ