കംബോഡിയയുടെ ചരിത്രത്തിലെ ഏറ്റവും കറുത്ത അദ്ധ്യായമായി കണക്കാക്കപ്പെടുന്ന ഖമര്‍ രൂഷിന്റെ കൂട്ടക്കൊലയില്‍ ഏകദേശം രണ്ടു ലക്ഷം പേരാണ് നിഷ്കരുണം കൊല ച്യ്യപ്പെട്ടത്. ഖമര്‍ റൂഷ് ഭരിച്ചത് മൂന്ന് വര്ഷം എട്ടു മാസം ഇരുപതു ദിവസം മാത്രം . കൊല്ലപ്പെട്ടത് രണ്ടു ലക്ഷം പേര്‍.
മ്യൂസിയതിലെക്കുള്ള പ്രവേശന കവാടം
മ്യൂസിയതിന്റെ ഏഴുനില ഗോപുരം
രാജ വാഴ്ചയില്‍ നിന്ന് ജനാധിപത്യത്തിലേക്ക് നീങ്ങിയ കംബോഡിയയില്‍ ചൈനീസ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സഹായത്തോടെ അധികാരം പിടിച്ചു വാങ്ങിയ പോള്‍ പോട്ട് എന്ന ആധുനിക ഹിറ്റ്ലരിന്റെ ഭരണത്തില്‍ ആണിത് സംഭവിച്ചത്. കാര്‍ഷിക സോഷ്യലിസം ആയിരുന്നു അവരുടെ ലക്‌ഷ്യം. നഗരത്തില്‍ നിന്ന് എല്ലാവരെയും നാട്ടിന്പുറത്തേക്ക് ബലം പ്രയോഗിച്ചു നീക്കി, തടസ്സം നിന്നവരെ കൈ പുറകില്‍ കെട്ടി, കയറില്‍ തൂക്കി കെട്ടി നിര്‍ദയം മര്‍ദിച്ചു. ബോധം നശിക്കുമ്പോള്‍ അഴുക്കു വെള്ളത്തില്‍ തല മുക്കി താഴ്ത്തി ബോധം വരുമ്പോള്‍ വീണ്ടും മര്‍ദിച്ചു കുറ്റസമ്മതം വാങ്ങി. ബുള്ളറ്റുകള്‍ ലാഭിക്കാന്‍ ധാരാളം കിട്ടുന്ന പനയുടെ മടലുകള്‍ കൊണ്ടു തലയറുത്തു കൊന്നു. കൊച്ചു കുട്ടികളെ നിഷ്കരുണം മരത്തില്‍ അടിച്ചു കൊന്നു, 300 -450 വീതം മൃത ദേഹങ്ങള്‍ ആയിരത്തിലധികം കുഴികളില്‍ തള്ളി. ഈ ശവകുഴികളില്‍ നിന്നും കിട്ടിയ അവരുടെ തലയോട്ടികളും എല്ലിന്‍ കഷണങ്ങളും പഴയ വസ്ത്രങ്ങളും എല്ലാം ഒരു ഏഴു നിലയുള്ള കൂട്ടക്കൊല മ്യൂസിയത്തില്‍ ഇന്ന് പ്രദര്‍ശിപ്പിചിരിക്കുന്നു. ശവക്കുഴികള്‍ക്ക് ചുറ്റും അതൃതി അടയാളപ്പെടുത്തിയിരിക്കുന്നു കാണാന്‍ വരുന്നവര്‍ ചവിട്ടാതിരിക്കാന്‍.
ഒരു ശവക്കുഴി സംരക്ഷിതമായ നിലയില്‍
ജനാധിപത്യ കംപൂചിയയുടെ നേതാവായ പോള്‍ പോട്ട് എന്ന ഭീകരന്‍ ആണ് S-21 എന്ന സുരക്ഷാ ജെയില്‍ ഉണ്ടാക്കാന്‍ 1975 ആഗസ്റ്റ് പതിനേഴിന് ആജ്ഞാപിച്ചത്. ഇവിടെ വച്ചാണ് മൃഗീയമായ ചോദ്യം ചെയ്യലും കുറ്റസമ്മത മൊഴി രേഖപ്പെടുത്തലും കൊലപാതകവും നടത്തിയത്. കൊലപ്പെടുത്തപ്പെട്ട എല്ലാവരുടെയും കുറ്റസമ്മതം രേഖപ്പെടുത്തി വച്ചിരുന്നു അവിടെ. വിയറ്റ്നാമില്‍ ഉണ്ടായിരുന്ന അമേരിക്കന്‍ ഭടന്മാര്‍ 1979 ജനുവരി ഏഴിന് ഖമര്‍ റൂഷ് ഭരണം അവസാനിപ്പിച്ചു. S-21 എന്ന പേരില്‍ അറിയപ്പെട്ട ഈ ജെയിലില്‍ വിയറ്റ്നാം ഭടന്മാര്‍ എത്തിയപ്പോള്‍ ഒരു സ്ത്രീയുടെ മൃതദേഹം ഉള്‍പ്പെടെ ചീഞ്ഞളിഞ്ഞ 14 മൃതദേഹങ്ങള്‍ കണ്ടെത്തി. അവസാനം കൊല്ലപ്പെട്ട ഇവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ വയ്യാത്ത വിധം ചീഞ്ഞളിഞ്ഞിരുന്നു. അവ അവിടെത്തന്നെ അടക്കം ചെയ്തിരിക്കുന്നു.
അന്നത്തെ ഒരു പ്രൈമറി സ്കൂള്‍ ആണ് താല്‍കാലിക ജെയില്‍ ആയി മാറ്റിയത്. മൂന്നു നിലയുള്ള കെട്ടിടത്തില്‍ നിന്ന് ജെയിലില്‍ ഉള്ളവര്‍ രക്ഷപെടാതിരിക്കാന്‍, പക്ഷികളെ സൂക്ഷിക്കുന്നതുപോലെ കമ്പി വല ഇട്ടിരുന്നു. ഒരു ഇരുമ്പു കട്ടിലില്‍ ചങ്ങലക്കിട്ടിരുന്ന ഇവരെയാണ് ഓരോരുത്തരായി മര്‍ദിച്ചു കൊന്നത്. അവിടെ സൂക്ഷിച്ചിരുന്ന കണക്കു പ്രകാരം തന്നെ 1975ല്‍ 154 , 1976ല്‍ 2250 , 1977ല്‍ 2350 , 1978ല്‍ 5765 പേരുടെ കുറ്റസമ്മതങ്ങളാണ് രേഖപെടുതിയത്. ഇതില്‍ ഖമര്‍ റൂഷ് കൊലപ്പെടുത്തിയ 20,000 ലധികം കുട്ടികള്‍ ഉള്പെട്ടിട്ടില്ല. ഇന്നും കംബോടിയായില്‍ പുരുഷന്മാര്‍ നാല്പതു ശതമാനമേഉള്ളൂ. അറുപതു ശതമാനം സ്ത്രീകളാണ്.
കുഴികളില്‍ നിന്ന് വീണ്ടെടുത്ത എല്ലുകള്‍
വിചാരണ കോടതിയില്‍ കുറ്റം സമ്മതിച്ചല്ല, എന്നാല്‍ കുറച്ചുനാള്‍ക്ക് ശേഷം അയാള്‍ ആത്മഹത്യ ചെയ്തു. അയാളോടൊപ്പം നിന്ന പലരും ഇപ്പോഴും ജെയിലില്‍ കഴിയുന്നു.
വിവിധ നിലകളില്‍ വച്ചിരിക്കുന്ന തലയോട്ടികള്‍
പ്നോം പെന്നിന് തെക്കുള്ള ട്യുയോള്‍ സ്ലെന്ഗ് എന്ന സ്ഥലത്താണ് ഈ മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്, ഇനിയൊരിക്കലും ഇത്തരം സംഭവങ്ങള്‍ ഭൂമിയില്‍ ഉണ്ടാവരുതേ എന്ന പ്രാത്ഥനയോടെ , അല്ലെങ്കില്‍ മരിച്ചുപോയ പാവങ്ങളുടെ ഓര്മയ്ക്ക് വേണ്ടി.
പോള്‍ പോട്ടും ആന്ഗ് സരായിയും
കൊലക്ക് കൂട്ട് നിന്നവര്‍
കുറ്റവാളികളെ കെട്ടിയിട്ടിരുന്ന ഇരുമ്പു കട്ടില്‍ , വെള്ളം കുടിക്കുന്ന പാത്രവും ചങ്ങലയും









അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ